Lorenzo Il Magnifico

മറഡോണക്ക്‌ ശേഷം നാപ്പിൾസിലേക്ക് സ്ക്യൂഡേറ്റൊ ഇൻസൈനേ എത്തിക്കുമെന്ന് കരുതിയ ആരാധകരെ സങ്കടത്തിലാക്കി അദ്ദേഹം ടോറിനോയിലേക്ക് യാത്ര തിരിച്ചു.ഈ കാലയളവിൽ ഇറ്റലിക്ക്‌ ഒരു യൂറോ കപ്പ്‌ നേടി കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു

Lorenzo Il Magnifico

നാപോളി എന്നാ പറയുമ്പോൾ ഓരോ ഫുട്ബോൾ ആരാധകരുടെയും ഹൃദയത്തിലേക്ക് കടന്നു വരിക ഫുട്ബോളിന്റെ ദൈവം മറഡോണ നേപ്ലസിൽ എഴുതിയ ഏഴു വർഷത്തെ അതി മനോഹരമായ ഓർമകളാണ്.ഇറ്റാലിയൻ ലീഗ് കിരീടങ്ങളും കോപ്പ ഇറ്റാലിയുയുമെല്ലാം റെലിഗഷൻ സോണിൽ കിടന്ന ടീമിനെ വെച്ചു സ്വന്തമാക്കിയ അതി മനോഹരമായ ഓർമകളാണ്.പക്ഷെ ഇന്ന് എനിക്ക് പറയാനുള്ളത് ദൈവം നാപോളിയിൽ തീർത്ത ചരിത്രത്തെ പറ്റിയല്ല.

മറിച്ചു മറഡോണയെ ദൈവമായി കാണുന്ന നാപ്പിൾസിൽ നിന്ന് തന്നെ ജനിച്ചു നാപോളിക്ക്‌ വേണ്ടി ദൈവത്തെക്കാൾ ഗോൾ നേടിയ ലോറെൻസോ ഇൻസൈനെയേ പറ്റിയാണ്. "yes,Lorenzo Il Magnifico".

1991 ജൂൺ 4, ന്ന് മറഡോണ വിപ്ലവം തീർത്ത നാപ്പിളിസീന്റെ തെരുവ് ഓരങ്ങളിലാണ് ഇൻസിനെയും ജനിച്ചു വീണത്.2010 ൽ നാപോളിയിലൂടെ തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറി.കവാനി അരങ്ങ് വാണിടേത് അയാൾക്ക് അവസരങ്ങൾ കുറവായിരുന്നു.അത് കൊണ്ട് തന്നെ ലോണിൽ മറ്റു ക്ലബ്ബുകളിലേക്ക്.സീരിയ ബി യിലേ മികച്ച താരമെന്ന പുരസ്കാരം നേടി കൊണ്ട് തിരകെ നാപോളിയിലേക്ക്.തുടർന്നു അങ്ങോട്ട്‌ നാപോളിയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. പക്ഷെ നാപോളിക്ക്‌ വേണ്ടി രണ്ട് കോപ്പ ഇറ്റാലിയയും ഒരു സൂപ്പർ കോപ്പ ഇറ്റലിയാനോയിലും ഒതുങ്ങി അദ്ദേഹത്തിന്റെ നേട്ടങ്ങൾ.

മറഡോണക്ക്‌ ശേഷം നാപ്പിൾസിലേക്ക് സ്ക്യൂഡേറ്റൊ ഇൻസൈനേ എത്തിക്കുമെന്ന് കരുതിയ ആരാധകരെ സങ്കടത്തിലാക്കി അദ്ദേഹം ടോറിനോയിലേക്ക് യാത്ര തിരിച്ചു.ഈ കാലയളവിൽ ഇറ്റലിക്ക്‌ ഒരു യൂറോ കപ്പ്‌ നേടി കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

Happy birthday Lorenzo insigne